പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിക്കുകയാണെന്ന് യുഎൻ പൊതുസഭയിൽ ഇന്ത്യ കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ചാണ് ഇന്ത്യൻ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റൽ ഗഹ്ലോത്ത് സംസാരിച്ചത്. ......
സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയക്ക് വിധേയയായ പതിനാലുകാരിക്ക് ദാരുണാന്ത്യം. മെക്സിക്കോയിലെ ഡുറാൻഗോ സ്വദേശിനിയായ പലോമ നിക്കോൾ അരെല്ലാനോ എസ്കോബെഡോ എന്ന പെൺകുട്ടിക്കാണ് ജീവൻ നഷ്ടമായത്. ......
പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും പാക് സൈനിക മേധാവി അസിം മുനീറിനെയും ‘മഹാൻമാരായ നേതാക്കളെ’ന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച ഓവൽ ഓഫീസിൽവെച്ച് ഇരുവരുമായും കൂടിക്കാഴ്ച്ച നടത്തുന്നതിന് മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് പാക് നേതാക്കളെ പുകഴ്ത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം 4.52 ഓടെയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും വൈറ്റ്ഹൗസിൽ എത്തിയത്. ......
അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്കും തീരുവ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 100 ശതമാനംവരെ തീരുവ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ......
റഷ്യൻ എണ്ണ വാങ്ങുന്നതു കുറയ്ക്കണമെങ്കിൽ ഇറാനിൽനിന്നും വെനസ്വേലയിൽനിന്നും എണ്ണ വാങ്ങേണ്ടി വരുമെന്ന് അമേരിക്കയോട് ഇന്ത്യ. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളാണ് ഇറാനും വെനസ്വേലയും. ......
സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നതിനിടെ സമയം കണ്ടെത്താനായാൽ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാൻ കൂടി ശ്രമിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) സംസാരിക്കവെയാണ് ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ......
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നത് ഹമാസിന് നൽകുന്ന വലിയ സമ്മാനമാണെന്ന് ട്രംപ് ആരോപിച്ചു. ......
അമേരിക്ക ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ പുതിയ യുദ്ധത്തിന് പൂർണ്ണമായും തയ്യാറെടുക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വം പ്രതിജ്ഞയെടുത്തു. കാണ്ഡഹാറിൽ നടന്ന ഉന്നതതല നേതൃയോഗത്തിലാണ് അമേരിക്കക്കെതിരായ യുദ്ധത്തിന് സജ്ജമാകാൻ താലിബാൻ തീരുമാനിച്ചത്. ......
മലയാളി നഴ്സ് അയർലൻഡിൽ അന്തരിച്ചു. തൊടുപുഴ മുതലക്കോടം പഴുക്കാകുളം കിഴക്ക് വാർഡിൽ, കിഴക്കേക്കര മൂന്നുമാക്കൽ ഷാന്റി പോൾ (52)ആണ് മരിച്ചത്.......
അമേരിക്കയിലെ എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് വർധനവിൽനിന്ന് ഡോക്ടർമാരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവ് അനുസരിച്ച് എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയർത്തി. ......